നാദാപുരം : ( www.truevisionnews.com ) കലോത്സവത്തിനെക്കുന്നവർക്ക് യാത്ര നോ ടെൻഷൻ. ബിസോൺ കലോത്സവ വേദിയിലേക്ക് സൗജന്യ ബസ് സർവ്വീസ് ഒരുക്കി സംഘാടക മാതൃക. കാലിക്കറ്റ് സർവകലാശാല ബിസോൺ കലോത്സവം നടക്കുന്ന പുളിയാവ് നാഷണൽ കോളേജിലേക്കും അവിടെ നിന്ന് തിരിച്ച് ടൗണിലേക്കും എത്താൻ ട്രാൻസ്പോർട്ട് കമ്മിറ്റി ഒരുക്കിയ ബസ് സർവീസ് വേറിട്ട മാതൃകയായി.

വടകര ബസ് സ്റ്റാൻഡിൽ നിന്നും, നാദാപുരം ബസ്റ്റാൻഡിൽ നിന്നും, കല്ലാച്ചി ടൗണിൽ നിന്നുമാണ് പ്രത്യേക ബസ് കലോത്സവ നഗരിയിലേക്ക് ഏർപ്പാട് ചെയ്തത്. നിശ്ചിത സമയത്ത് ബസ് ഇവിടെ നിന്ന് പുറപ്പെടും.
വൈകുന്നേരം മുതൽ കോളേജിൽനിന്ന് തിരിച്ചു ഇതേ സ്ഥലങ്ങളിലേക്കും ബസ് സർവീസ് ഉണ്ടാകും. പ്രത്യേക ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ നിർവഹിച്ചു. ജനപ്രതിനിധികളും സ്വാഗതസംഘം ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.
#Travel #No #Tension #Free #busservice #BzoneKalotsavam #venue
